ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ട്വന്റി-ട്വന്റി യുദ്ധത്തിന് ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ തുടക്കമാവും. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ വരുതിയിലാക്കിയാണ് ഇന്ത്യ വിന്‍ഡീസിനെതിരായ ട്വന്റി-ട്വന്റി പരമ്പരയ്ക്ക് തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മല്‍സരം. മൂന്നു മല്‍സരങ്ങളടങ്ങിയതാണ് പരമ്പര. പരമ്പരയിലെ രണ്ടാം ടി-ട്വന്റി നവംബര്‍ ആറിന് ലക്‌നൗവിലും അവസാന മല്‍സരം നവംബര്‍ 11ന് ചെന്നൈയിലും അരങ്ങേറും.
India vs WestIndies T20 Match Prediction